17 March, 2025
ജാതി നാശിനി യാത്ര 17.03.2025

<p>ജാതി നാശിനി യാത്ര</p><p><br></p><p>ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക ജോലിക്കാരനെ ജാതി പേരു പറഞ്ഞ് ആക്ഷേപിയ്ക്കുകയും ജോലിയിൽ നിന്നും മാറ്റി തരണമെന്ന് പറഞ്ഞു സമരം നടത്തിയ തന്ത്രിമാരുടെ മുമ്പിൽ മുട്ടുമടക്കിയ ദേവസ്വം ഭരണ സമതിയുടെ കിരാത നടപടിക്കെതിരെ ദൈവത്തിൻ്റെ നാടെന്ന് അറിയപ്പെടുന്ന നമ്മുടെ കേരളത്തിൽ ഇന്നും നടമാടിക്കൊണ്ടിരിക്കുന്ന ജാതി മേൽക്കോയ്മ അവസാനിപ്പിക്കണമെന്നും ജാതി വിവേചനവും ദുക്ഷിച്ച ജാതി സ്‌പർത്ഥയും ദുരാചാരങ്ങളും നിയമം മൂലം ആവശ്യപ്പെട്ടുകൊണ്ട് ഗുരുധർമ്മപ്രചരണസഭയുടെ അവസാനിപ്പിക്കണമെന്ന് ആഭിമുഖ്യത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് 17.3.2025 തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞു 3 മണിക്ക് ജാതി നാശിനി യാത്ര നടത്തുന്നു. ക്ഷേത്രഭരണ സമതിക്ക് നിവേദനം നല്‌കുന്ന യാത്രയുടെ ഉദ്ഘാടനം ശ്രീനാരായണ ധർമ്മ സംഘം ട്രസ്‌റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാദികൾ നിർവഹിക്കുന്നു. ശ്രീമദ് സ്വാമി അദ്വൈതാനന്ദതീർത്ഥ, ശ്രീമദ് സ്വാമി ദിവ്യാനന്ദഗിരി, ശ്രീമദ് സ്വാമി അംബികാനന്ദ തുടങ്ങിയ സന്യാസി ശ്രേഷ്ഠന്മാരും ഗുരു ധർമ്മ പ്രചരണ സഭയുടെ കേന്ദ്ര ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കുന്നു. ഈ യാത്രയിൽ എല്ലാ സഭാ പ്രവർത്തകരും പങ്കുചേരണമെന്ന് അറിയിച്ചുകൊളളുന്നു</p>