30 November, 2024
ഗുരുപ്രഭാവം സ്മരണിക സുവനീറിനെ കുറിച്ചുള്ള സുപ്രധാന ആലോചനയോഗം(ഓൺലൈൻ മീറ്റിംഗ് )

https://meet.google.com/etn-azex-hia

Google meet link

മഹാത്മൻ,

ശ്രീനാരായണ ഗുരുദേവൻ ആലുവായിൽ നടത്തിയ സർവ്വമത സമ്മേളനത്തിന്റേയും, വൈക്കം സത്യഗ്രഹത്തിന്റേയും, കുമാരനാശാൻന്റെ ദേഹവിയോഗത്തിന്റേയും, ഗുരുദേവ - മഹാത്മാഗാന്ധി സമാഗമത്തിന്റേയും ശതാബ്ദിയോടനുബന്ധിച്ച് ഗുരുധർമ്മപ്രചരണ സഭാ ഗുരുപ്രഭാവം എന്ന സ്മരണിക പ്രസിദ്ധീകരിക്കുകയാണ്. 2024 ഡിസംബറിൽ നടക്കുന്ന 92-ാമത് ശിവഗിരി തീർത്ഥാടന വേളയിൽ സ്മരണികയുടെ പ്രകാശന കർമ്മം നിർവ്വഹിക്കും.സുവനീറിനെ കുറിച്ചുള്ള സുപ്രധാന ആലോചനയോഗം ഈ വരുന്ന നവംബർ 19-ന് വൈകിട്ട് 7:30 ന് ഓൺലൈൻ ആയി നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. സഭയുടെ കേന്ദ്ര എക്സിക്യൂട്ടീവ്സ്, കേന്ദ്ര സമിതി അംഗങ്ങൾ, ജില്ലാ പ്രസിഡന്റ് സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് സെക്രട്ടറി, യുവജനസഭ, മാതൃസഭ അംഗങ്ങൾ എന്നിവർ തീർച്ചയായും ഈ യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്ന് അറിയിച്ചു കൊള്ളുന്നു. മീറ്റിംഗിൽ പങ്കെടുക്കാനുള്ള ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്.

സ്വാമി അസംഗാനന്ദ ഗിരി

കേന്ദ്ര സെക്രട്ടറി

ഗുരു ധർമ്മ പ്രചരണ സഭ