ഗുരുദേവന്റെ ഉപദേശങ്ങൾ ജീവിതചര്യയായി മാറണം -സ്വാമി സച്ചിദാനന്ദ

Date
14 June, 2025
News
ഗുരുദേവന്റെ ഉപദേശങ്ങൾ ജീവിതചര്യയായി മാറണം -സ്വാമി സച്ചിദാനന്ദ

<p><br></p><p>ശിവഗിരി: സമൂഹത്തെ ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത ആത്മീയമായ പാത അനുസന്ധാനം ചെയ്തുകൊണ്ട് ഇന്ന് സമൂഹത്തിൽ കാണുന്ന ധർമ്മികമായ മൂല്ല്യ ശോഷണങ്ങൾക്ക് പരിഹാരമേകുവാൻ ശിവഗിരിയിൽ&nbsp; ശ്രീനാരായണ ദിവ്യസത്സംഗം ഇന്നു ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉത്ഘാടനം ചെയ്തു.ശ്രീനാരായണ ഗുരുദേവൻ നമുക്കായി നിർദേശിച്ച പഞ്ചശുദ്ധിയും പഞ്ചധർമ്മവും അനുഷ്ഠിച്ചുകൊണ്ടുള്ള പ്രാർത്ഥനയും നാമ ജപവും ധ്യാനവുമൊക്കെ ജീവിതചര്യയായി മാറുമ്പോൾ ആത്മീയതയിൽ അധിഷ്ഠിതമായ ജാതി മതഭേദ ചിന്തകളെ കൈവിട്ട പുതിയ ഒരു ജനതയെ സൃഷ്ടിക്കുവാൻ സാധിക്കും എന്ന് സ്വാമികൾ പറഞ്ഞു. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി, അംബികാനന്ദ സ്വാമി, ജ്ഞാന തീർത്ഥ സ്വാമി, സഭ രജിസ്ട്രാർ ശ്രീ കെ. റ്റി. സുകുമാരൻ, ജോ രജിസ്ട്രാർ ശ്രീ പുത്തൂർ ശോഭനൻ, കോർഡിനേറ്റർ ശ്രീ ചന്ദ്രൻ പുളിങ്കുന്ന്, എക്സിക്യൂട്ടീവ് അംഗം ശ്രീ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, യുവജനസഭ ചെയർമാൻ ശ്രീ രാജേഷ് സഹദേവൻ,മാതൃസഭ കേന്ദ്ര പ്രസിഡന്റ്‌ ശ്രീമതി ഡോ. സി.അനിതാശങ്കർ, മാതൃസഭ കേന്ദ്ര സെക്രട്ടറി ശ്രീമതി ശ്രീജ.ജി.ആർ,മഠം പി ആർ ഒ ശ്രീ സോമനാഥൻ എന്നിവർ വേദിയിൽ സന്നിഹിതരായി. പഠനക്ലാസു കളിൽ ഗുരുവിന്റെ ജീവിതത്തെയും ദർശനത്തെയും ഗുരുദേവകൃതികളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കും. ശാന്തിഹവനയജ്ഞം, സമൂഹാർച്ചന, ഗുരുപൂജ തുടങ്ങിയ ചടങ്ങുകളും നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർക്കൊപ്പം ഗുരുധർമ്മ പ്രചരണസഭാ പ്രഭാഷകരും ക്ലാസുകൾ നയിക്കും. സഭാ കേന്ദ്രസമിതിയാണ് മുഖ്യ സംഘാടകർ</p>