മുൻ രജിസ്ട്രാറുഉം പ്രിയ അധ്യാപകനും ആയിരുന്ന അരുമാനൂർ രാമചന്ദ്രൻ സാർ വിട വാങ്ങി

Date
18 July, 2025
News
മുൻ രജിസ്ട്രാറുഉം പ്രിയ അധ്യാപകനും ആയിരുന്ന അരുമാനൂർ രാമചന്ദ്രൻ സാർ വിട വാങ്ങി

<p>ഗുരുധർമ്മ പ്രചരണ സഭയുടെ മുൻ രജിസ്ട്രാറുഉം പ്രിയ അധ്യാപകനും ആയിരുന്ന അരുമാനൂർ രാമചന്ദ്രൻ സാർ വിട വാങ്ങി.. മലയാള സാഹിത്യം നല്ലവണ്ണം ആസ്വദിച്ച് കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ഗുരുദേവന്റെ മലയാള കൃതികളും ആശാൻ കവിതകളും ഒക്കെ ഭംഗിയായി ക്ലാസ് നയിക്കുമായിരുന്നു.. ശിവഗിരി മഠത്തിൽ നിന്നും മന്ത്രദീക്ഷ ഒക്കെ സ്വീകരിച്ച അദ്ദേഹം റിട്ടയർമെന്റ് ശേഷവും അന്തർമുഖനായി ജപധ്യാനാധികൾ ചെയ്തു സംതൃപ്തമായ ഒരു ആധ്യാത്മിക ജീവിതം നയിച്ചു വന്നു.സംഘടനാപരമായും വ്യക്തിപരമായും ആരോടും പരാതികളും പരിഭവങ്ങളും ഇല്ലാത്ത മാതൃകാപരമായ ജീവിതം ആയിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എല്ലാവരും സ്ഥാനമാനങ്ങൾ തേടി അലയുമ്പോൾ അദ്ദേഹം നയിച്ചിരുന്നത് ആത്മസംതൃപ്തമായ ജീവിതമായിരുന്നു അവസാനമായി കാണുമ്പോഴും ആ സംതൃപ്തി വാക്കുകളിലും മുഖത്തും ഉണ്ടായിരുന്നു. ആ പുണ്യാത്മാവിന് ഗുരുപദങ്ങളിൽ സദ്ഗതി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുനന്നു.</p>